---
title: "സ്വാതന്ത്ര്യദിന പരേഡ്: പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കണ്ണൂരിൽ ബസ് യാത്രാ ഇളവ്"
english_title: "Kerala Independence Day Parade 2026: Free Bus Travel For Students In Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377855/kannur-independence-day-parade-2026-students-bus-concession`"
published_at: "2026-08-11T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a645634558_1000225435.jpg"
keywords: ["Kannur Collectorate", "Independence Day Parade", "August 15", "Student Concession"]
---

# സ്വാതന്ത്ര്യദിന പരേഡ്: പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് കണ്ണൂരിൽ ബസ് യാത്രാ ഇളവ്

> **Lead Summary:** **കണ്ണൂർ**: ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ബസിൽ യാത്രാ ഇളവ് അനുവദിക്കും. കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിനും _ആഗസ്റ്റ് 11, 13_ തീയതികളിലെ റിഹേഴ്സലുകൾക്കും പങ്കെടുക്കുന്ന വിദ്യാർഥികൾക്കാണ് ഇളവ്.

## Article Content

**കണ്ണൂർ**: ആഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ബസിൽ യാത്രാ ഇളവ് അനുവദിക്കും. കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പരേഡിനും _ആഗസ്റ്റ് 11, 13_ തീയതികളിലെ റിഹേഴ്സലുകൾക്കും പങ്കെടുക്കുന്ന വിദ്യാർഥികൾക്കാണ് ഇളവ്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.ഇക്കാര്യം _ഡിഡിഇ മുഖേന ആർടിഒ_ ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു.

പരേഡിൽ ആകെ _24 പ്ലറ്റൂണുകൾ_ പങ്കെടുക്കും.

1. *പോലീസ്* - 4

2. *എക്സൈസ്* - 1

3. *വനം-വന്യജീവി വകുപ്പ്* - 1

4. *എൻസിസി* - 4

5. *സ്കൗട്ട് & ഗൈഡ്സ്* - 4

6. *എസ്പിസി* - 6

7. *ജെആർസി* - 4

ഡിഎസ്സി, ആർമി സ്കൂൾ, കടമ്പൂർ സ്കൂൾ_ എന്നിവരുടെ ബാൻഡ് സംഘവും പരേഡിന്റെ ഭാഗമാകും. പൊതുജനങ്ങൾക്ക് കളക്ടറേറ്റ് മൈതാനത്തെത്തി പരേഡ് നേരിൽ കാണാം.

യോഗത്തിൽ _ജില്ലാ കളക്ടർ പി. വിഷ്ണുരാജ്_ അധ്യക്ഷത വഹിച്ചു. _സിറ്റി പോലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡി, റൂറൽ എസ്പി ഉമേഷ് ഗോയൽ_ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377855/kannur-independence-day-parade-2026-students-bus-concession`)